Upcoming Projects
1. ഹൈപ്പർ മാർക്കറ്റ് ശ്രിംഘല
കേരളത്തിന്റെ പശ്ചിമഘട്ടം കേന്ദ്രമാക്കി ഇരു സംസ്ഥാനങ്ങളെയും യോജിപ്പിക്കുന്ന സംസ്ഥാന പാത കേന്ദ്രീകരിച്ച് ഒരു ഹൈപ്പർ മാർക്കറ്റ് ശ്രിംഘലയാണ് നമ്മുടെ ആദ്യത്തെ സംരംഭം. കിഴക്കൻ മേഖലയിലെ ഇടമണ്ണിൽ നാം ആരംഭിച്ചിരിക്കുന്ന ലക്കി ഹൈപ്പർമാർക്കറ്റ് ആണ് ഇതിന് നാന്ദി കുറിച്ചിരിക്കുന്നത്. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ഒരു തണലും നാട്ടിലെ ചെറിയ ഒരു അളവിലുള്ള തൊഴിൽ രഹിതർക്ക് ഇതൊരു തുണയായിരിക്കുമെന്നും നാം ഉദ്ദേശിക്കുന്നു. മികച്ച ഗുണനിലവാരവും ആകർഷകമായ വിലയും സൗഹാർദ്ദപരമായ സർവീസും ഉപഭോക്താക്കൾക്ക് ഉറപ്പു വരുത്തിയായിരിക്കും നമ്മുടെ ഓരോ ഹൈപ്പെർമാർക്കറ്റിന്റെയും പ്രവർത്തനം. ഉൽപ്പാദന മേഖലയിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് ആകർഷകമായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുക എന്നതാണ് ഈ സംരഭത്തിലൂടെ ആത്യന്തികമായി നാം ലക്ഷ്യമിടുന്നത്.
2. സ്പൈസസ് കയറ്റുമതി ഇറക്കുമതി
സുഗന്ധവ്യഞ്ജനങ്ങളുടെയും നാണ്യവിളകളുടെയും നാടായ കേരളം ഈ മേഖലയിൽ പ്രാചീനകാലം മുതൽ തന്നെ ലോകപ്രസിദ്ധമാണല്ലോ. നമ്മുടെ അതുല്യമായ സുഗന്ധവ്യഞ്ജനങ്ങൾക്കും നാണ്യ വിളകൾക്കും അവയുടെ സവിശേഷമായ ഗന്ധം, രുചി, ഘടന, നിറം, ഒപ്പം ധാരാളം ഔഷധ ഗുണങ്ങൾ എന്നിവ കാരണം ലോകത്താകമാനം ആവശ്യകതയുണ്ട്. ഈ സാധ്യതകൾ മുന്നിൽ കണ്ട് ഓർഗാനിക് സ്പൈസസിന്റെ കയറ്റുമതി ഇറക്കുമതി മേഖലയിലേക്കായിരിക്കും നമ്മുടെ മറ്റൊരു കാൽവെയ്പ്പ്. മികച്ച ആഗോള വിപണികൾ കണ്ടെത്തുകയും നൂതന ബിസിനസ്സ് ആശയങ്ങൾ സ്വീകരിക്കുകയും ചെയ്യുക വഴി ഈ മേഖലയിൽ വളരെയധികം വളർച്ചാ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഉപഭോക്താക്കളാണ് ഇന്ത്യയെന്നതും, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുവെന്നതും കണക്കിലെടുക്കുമ്പോൾ, പ്രാദേശിക വിപണികളെ ലക്ഷ്യമിടുന്നതും ഒരുപോലെ പ്രധാനമാകുമെന്നാണ് നാം കരുതുന്നത്.
3. ഹോൾസെയിൽ ഡിസ്ട്രിബ്യുഷൻ
ഹൈപ്പർ മാർക്കറ്റ് ചെയിൻ സംരംഭത്തോടൊപ്പം, നമ്മുടെ ടീമിന്റെ നെഗോഷിയേഷൻ കഴിവുകൾ ഉപയോഗിച്ച് കർഷകരിൽ നിന്നും ഉൽപ്പാദകരിൽ നിന്നും ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ മികച്ച നിരക്കിൽ നേരിട്ട് ശേഖരിക്കാനാണ് നാം പദ്ധതിയിടുന്നത്. തൽഫലമായി ലഭിക്കുന്ന ഗുണനിലവാരവും ഗണ്യമായ ലാഭവും നമ്മുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതുമാണ്. ഉൽപ്പന്നങ്ങൾ തരംതിരിക്കാനും പായ്ക്ക് ചെയ്യാനും നമ്മുടെ സ്വന്തം ബ്രാൻഡ് നെയ്മിൽ വിൽക്കുന്നതിനുമായി സ്വന്തമായി പാക്കിംഗ് യൂണിറ്റുകൾ സജ്ജമാക്കാനും നാം ഉദ്ദേശിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും നാം ലക്ഷ്യമിടുന്നു.
4. ഓർഗാനിക് മൾട്ടി ഫാമുകൾ
ആധുനിക കേരളത്തിന്റെ ഉപഭോക്തൃ മനസ്സ് തിരിച്ചറിഞ്ഞ് നവീന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ഒരു ഓർഗാനിക് ഫാം നമ്മുടെ മറ്റൊരു ലക്ഷ്യമായിരിക്കും. ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ കോവിഡ്-19 പോലുള്ള പകർച്ചവ്യാധികളോടൊപ്പം ജീവിതശൈലിയും ഭക്ഷണരീതിയും കൂടി മാറി വരുന്നത് ആരോഗ്യകരവും പോഷകപ്രദവുമായ കാർഷികോൽപ്പന്നങ്ങളുടെയും ഭക്ഷണ സ്രോതസ്സുകളുടെയും ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെയും അയൽ സംസ്ഥാനമായ തമിഴ്നാടിന്റെയും സുലഭമായ കൃഷിയിടങ്ങൾ കണ്ടെത്തി ഇതിനായി ഉപയോഗപ്പെടുത്താമെന്നാണ് നാം ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അറിയപ്പെടുന്ന ഒരു ഓർഗാനിക് ഫുഡ് പ്രോസസ്സിംഗ് ബ്രാൻഡായി മാറുകയായിരിക്കും നമ്മുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇതിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുക വഴി പുതിയ ഒരു വ്യാപാര-വ്യവസായ പദ്ധതിക്ക് തുടക്കം കുറിക്കുകയാവും നമ്മൾ ചെയ്യുക. വിശിഷ്യാ തെന്മല എക്കോ ടൂറിസം പദ്ധതിയുമായി സഹകരിക്കുക വഴി മുഖ്യമായും തദ്ദേശ-വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ഒരു കാൽവെയ്പാണ് നാം വിഭാവനം ചെയ്യുന്നത്.
5. റിസോർട്ടുകൾ / അഗ്രി-ടൂറിസം
നമ്മുടെ മൾട്ടി-ഫാം സംരംഭവുമായി ചേർന്ന്, മലയോര മേഖലകളിൽ മനോഹരങ്ങളായ കൃത്രിമ റിസോർട്ടുകൾ സ്ഥാപിച്ച് അഗ്രി ടൂറിസം മേഖലയിലെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താമെന്ന് നാം മുൻകൂട്ടി കാണുന്നുണ്ട്. അത്തരം റിസോർട്ടുകൾക്കായി അനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനായി ഭൂവുടമകളെ മൊത്ത വിൽപനയ്ക്കോ സംയുക്ത സംരംഭത്തിനോ ക്ഷണിക്കാൻ നാം പദ്ധതിയിടുന്നു. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം, പ്രാദേശിക വിനോദസഞ്ചാരികൾ, സോളോ ബേക്ക്-പേക്കഴ്സ്, കോർപ്പറേറ്റ് ടീം ബോണ്ടിങ്, കോൺഫറൻസ്, മീറ്റിംഗുകൾ, ഫാമിലി ഗെറ്റ് ടുഗെതർ / ഇവന്റുകൾ, സ്കൂൾ - കോളേജ് എക്സ്കർഷനുകൾ എന്നിവയ്ക്കും കൂടി അനുയോജ്യമായി ഈ റിസോർട്ടുകൾ നാം ക്രമീകരിക്കുന്നതാണ്. സാധാരണക്കാർക്കും കൂടി കയ്യിലൊതുങ്ങുന്ന വിധത്തിൽ, എന്നാൽ നൽകുന്ന സേവനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വിധത്തിലായിരിക്കും പാക്കേജുകൾ ക്രമീകരിക്കുന്നത്. നമ്മുടെ ഫാമിൽ വിളയിക്കുന്ന ഭക്ഷ്യ വസ്തുക്കളോടൊപ്പം കേരളത്തിലെ രുചികരമായ വിഭവങ്ങൾ നൽകുന്നതും പരമ്പരാഗത കലകളും വിനോദങ്ങളും അവതരിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.
6. എഡ്യു-മെറ്റിരിയൽസ് മാർക്കറ്റ്
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾ കൊണ്ട് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചു ചാട്ടം നടത്തി കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ധാരാളം വിദ്യാർഥികളും തൊഴിൽ അന്വേഷകരും നാട്ടിലെ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ അവസരങ്ങൾ മുന്നിൽ കണ്ടു കൊണ്ട് എല്ലാ തരത്തിലുമുള്ള അധ്യാപകർ, വിദ്യാർഥികൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് ആവശ്യമായ മെറ്റിരിയൽസ് ഓൺലൈൻ ആയും നേരിട്ടും ലഭ്യമാക്കുന്ന ഒരു എഡ്യു മാർക്കറ്റ് നമ്മുടെ ഭാവി പദ്ധതിയാണ്. സമീപ ജില്ലകൾക്കും കൂടി ഗുണകരമാവുന്ന വിധത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
7. റിയൽ എസ്റ്റേറ്റ് - വില്ലാ കൺസ്ട്രക്ക്ഷൻ
ലക്കി ബിൽഡേഴ്സ് എന്ന ബ്രാൻഡ് നാമത്തിൽ റിയൽ എസ്റ്റേറ്റ്, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് ക്രമേണ ചുവടുവെക്കാൻ നമുക്ക് പദ്ധതികളുണ്ട്. സൗകര്യപ്രദമായ സ്ഥലങ്ങളിൽ റെഡി റ്റു മൂവ്-ഇൻ വില്ലകൾ നിർമ്മിക്കുന്നതായിരിക്കും ഈ മേഖലയിലെ നമ്മുടെ ആദ്യ സംരംഭം. മിഡിൽ ക്ലാസ്സ് ജനങ്ങൾക്ക് കൂടി താങ്ങാനാവുന്ന ബജറ്റിനുള്ളിലായിരിക്കും ഈ ഭവനങ്ങൾ. എന്നാൽ, ഉയർന്ന ഗുണനിലവാരമുള്ള മെറ്റീരിയലുകളുടെ ഉപയോഗം, നവീന രീതിയിലുള്ള രൂപകൽപ്പന എന്നിവ ഇവയെ ഭാവിതലമുറയുടെ കൂടി ആധുനികവും സൗകര്യപ്രദവുമായ ജീവിതത്തിന് അനുയോജ്യമാക്കുന്നതുമാകും. നിർമ്മാണത്തിനായി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കുന്നതിന് ഈ പ്രോജക്റ്റുകളുടെ കരാറുകാരും വിതരണക്കാരും നമ്മുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. ഉപഭോക്താക്കൾക്ക് ഒട്ടും സമ്മർദ്ദമോ ഉത്കണ്ഠയോ കൂടാതെ സ്വന്തമാക്കാവുന്ന ഉയർന്ന ഇൻവെസ്റ്റ്മെന്റ് മൂല്ല്യമുള്ള പ്രോപ്പർട്ടീസ് പ്രദാനം ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിലൂടെ നാം ലക്ഷ്യമിടുന്നത്.
8. വിൻഡ്മിൽ പ്രോജെക്ടസ്
പാലക്കാട്, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് അതിർത്തി മേഖലകൾ എന്നിവിടങ്ങളിലെ ലഭ്യവും അനുയോജ്യവുമായ ഗ്രാമ പ്രദേശങ്ങളിൽ മികച്ച സജ്ജീകരണങ്ങളുള്ള കാറ്റാടി മിൽ പദ്ധതികളാണ് ഭാവിയിലേക്കുള്ള നമ്മുടെ മറ്റൊരു ആശയം. ചെറിയ കാറ്റാടി ടർബൈനുകളുടെ ഇന്ത്യയിലെ വലിയ സാധ്യതയും അനുയോജ്യമായ ഭൂപ്രദേശങ്ങളിൽ ഇത് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പഠനവും നാം പരിഗണിക്കുന്നതാണ്.
1. Hypermarket Chains
Our first business venture is a chain of hypermarkets in the small towns and localities along the State Highway that connects Kerala with other states in the Western Ghats regions. Lucky Hypermarket - operating at Edamon in the eastern region marks the beginning of this mission. This initiative intends to offer a helping hand for expatriates returning to Kerala, and also to create opportunities for possible number of employments in the localities we operate in. Each hypermarket in this chain shall ensure the best quality, attractive price and friendly service to the customers as a priority in its operation. Our ultimate goal is to deliver the quality products at lowest possible price to the consumers directly from the manufacturing sector, bypassing the intermediaries.
2. Spices Export Import
Since ancient times, Kerala is world famous for its spices and cash crops which are highly in demand globally, given their exquisite aroma, mouth-watering taste, texture, color, natural flavor and numerous medicinal values. There is immense growth opportunities in this sector by finding out potential global markets and adopting advanced business models. In view of these possibilities, our next step shall be the export and import of organic spices. Given the fact that India is world’s largest consumer of spices and it imports spices from countries like Sri Lanka, we believe that targeting the local markets shall also be equally important.
3. Wholesale Distribution
Linking to our hyper market chains venture, we are planning to utilize our established industry presence and negotiation skills to procure the finest commodities at best terms and rates directly from farmers and manufactures bypassing the middlemen. As a result, we intend to pass this quality and a substantial cost savings to our customers. We plan to setup own packing units to sort and pack the products and to sell them under our own brand name. As part of this initiative, we also aim to introduce to the people of Kerala the rare food products from other regions of the country.
4. Organic Multi Farms
Our another potential venture shall be an Organic Farm incorporating all the basic facilities with modern infrastructure to fulfill the demands of modern consumer societies in Kerala. Changing lifestyles and eating habits along with the menace of pandemics like Covid-19 that has frightened the whole world have fueled the demand for healthy and nutritious agricultural commodities and food products. We hope that, for this project, we shall be able to find and use the agriculture lands that are abundantly available in the state of Tamil Nadu. The goal is to become a reputed organic food processing brand in Kerala as well as in other states. We shall be launching a new trade and industry initiative by attracting customers to this project as part of State Government's Tourism Programs. By collaborating with the Thenmala Eco Tourism Project in particular, we envision a foothold that is primarily aimed at local and global tourists and consumers.
5. Resorts & Agri-Tourism
In conjunction with our multi-farm venture, we foresee the potential opportunities in tourism sector by establishing beautiful artificial resorts in the scenic hilly regions. To look-out for suitable land for such development opportunities, we are planning to invite land owners for outright sale or for a joint venture. Together with targeting to attract the foreign tourists, we shall pay attention to setup our resorts as a perfect getaway destination for local tourists, solo back-packers, corporate team activities / conference / meetings, family get together / events and school & college excursions etc. The packages shall be affordable to common people without any compromise in experience and quality of service. These resorts shall offer the delicious food items of Kerala and also host the traditional arts and games.
6. Edu-Materials Market
Over the last two decades, Kerala has been making tremendous advancements in the field of education compared to other states. Many students and job seekers from outside the state and abroad are taking advantage of the facilities available here. With these opportunities in mind, our future plan is to establish a superstore that offers online and in-store shopping of materials needed for teachers, students and various organizations at all levels. This project shall be implemented in such a way as to attract and benefit the neighboring districts and states as well.
7. Real Estate - Villa Construction
We have plans to gradually step into real estate and construction field under the brand name Lucky Builders. Our first footstep in this sector shall be building ready to move-in Villas in conveniently accessible locations. These houses shall be available in the budget affordable to common people, but shall cater high quality materials for construction, attractive design with amenities and facilities suited for modern and comfortable living of future generations as well. Contractors and suppliers of these projects will be under our direct supervision to ensure that all the goods used for construction are of high standard. If demanded, the houses will come fully furnished to a high standard as customized by clients. Our goal shall be to provide stress free high worthy investment properties to our clients.
8. Windmill Projects
Another potential idea in our scope is to setup well equipped wind mill projects in the rural areas of Palaghat, Kanyakumari and other regions bordering with Tamil Nadu. We shall explore the huge potentiality of small wind turbines in India and the feasibility to install it in suitable and available areas.